ഇനി ഭക്ഷണശാലകളില്‍ ചെന്ന് കാത്തിരിക്കേണ്ട; പുതിയ മാർഗവുമായി ഗൂഗിൾ

2017-11-13 22:07:04

ഇനി ഭക്ഷണശാലകളില്‍ ചെന്ന് കാത്തിരിക്കേണ്ട; പുതിയ മാർഗവുമായി ഗൂഗിൾ .ടെക്ക് ഭീമന്മാരെത്തി

ഭക്ഷണശാലകളിലെ കാത്തിരിപ്പിന് വിരാമമിടാനൊരുങ്ങി ഗൂഗിൾ സെർച്ച്. ഗൂഗിള്‍ സെര്‍ച്ചിലും മാപ്പിലും റസ്റ്റൊറന്റുകളിലെ കാത്തിരിപ്പു സമയം ലഭ്യമാക്കാനാണ് ഗൂഗിളിന്റെ നീക്കം. ലോകത്തുടനീളമുള്ള ദശലക്ഷകണക്കിന് റസ്റ്റൊറന്റുകളുടെ കാത്തിരിപ്പ് സമയം ഇതില്‍ ഉള്‍പ്പടുത്തിയിട്ടുണ്ടാവും. ഗൂഗിളിന്റെ ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.

വ്യക്തമായ സമയം അറിയാനായി ബിസിനസ്സ് ലിസ്റ്റിങ്ങ് ഓപ്പണ്‍ ചെയ്ത് പോപ്പുലര്‍ ടൈം സെക്ഷനിലേക്ക് സ്ക്രോള്‍ ചെയ്ത് നോക്കിയാല്‍ മതിയാകും. മുൻപ് ലഭ്യമായിട്ടുള്ള ഡേറ്റകള്‍ വച്ചാണ് കാത്തിരിപ്പ് സമയം കണക്കാക്കുന്നത്. റസ്റ്റൊറന്റുകളില്‍ പോകുന്ന സമയം മുന്‍കൂട്ടി തിരുമാനിക്കാനും അധിക സമയം അവിടെ കാത്തിരിക്കുന്നത് ഒഴിവാക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും.
Contact us: info@thekeralatoday.com, createandp@gmail.com