നഗ്‌നരായിഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന റെസേ്റ്റാറന്റില്‍ ആളുകള്‍ തള്ളിക്കയറുന്നു

2017-11-14 11:46:27

പാരിസ്: പൂര്‍ണനഗ്‌നരായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ഹോട്ടലില്‍ ലഭിക്കുന്ന വിശിഷ്ട ഭക്ഷണം കഴിക്കണമെങ്കില്‍ പൂര്‍ണനഗ്‌നരായേ പറ്റൂ. അത്രയ്ക്ക് കര്‍ശന നിബന്ധനയാണ് ഇക്കാര്യത്തില് ഹോട്ടല്‍ അധികതര്‍ക്കുള്ളത്. അതിന് തയ്യാറുള്ളവര്‍ക്ക് ഫ്രാന്‍സിലെ പാരീസിലേക്ക് പോകാം. ഫ്രാന്‍സിലെ തന്നെ ആദ്യത്തെ നഗ്‌ന റസേ്റ്റാറന്റാണ് ഇക്കഴിഞ്ഞദിവസം പാരീസില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഒ നാച്ചുറല്‍ എന്നാണ് ഈ റസേ്റ്റാറന്റിന്റെ പേര്. 40 സീറ്റുകളുള്ള ഈ റസേ്റ്റാറന്റില്‍ പാരീസ് നാച്ചുറിസ്റ്റ് അസോസിയേഷന് മാത്രമായി അത്താഴം വിളമ്പാനും സാധിക്കും. വെറും 26 ഡോളര്‍ മാത്രമേ (ഏതാണ്ട് 1600 രൂപ) ആഹാരത്തിന് നല്‍കേണ്ടതള്ളൂ. റസ്റ്റ്‌റ്റോറന്റില്‍ പ്രവേശിക്കുന്നതിന് മുമ്പായി തന്നെ വസ്ത്രങ്ങളെല്ലാം അഴിച്ചു നല്‍കണം. അതെല്ലാം സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്.

ആഹാരം കഴിച്ച് മടങ്ങുന്ന സമയത്ത് വസ്ത്രങ്ങളെല്ലാം തിരികെ ലഭിക്കും. അത്യാധുനിക സൗകര്യങ്ങള്‍ തന്നെയാണ് റസേ്റ്റാറന്റിനകത്ത് ഒരുക്കിയിരിക്കുന്നത്. വഴിയാത്രക്കാര്‍ റസേ്റ്റാറന്റിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കാനായി കാഴ്ചയും മറച്ചിട്ടുണ്ട്. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലൊരു നഗ്‌ന റസേ്റ്റാറന്റ് തുറന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പാരീസിലും ഇത്തരമൊരു റസേ്റ്റാറന്റ് ആരംഭിച്ചത്.
Contact us: info@thekeralatoday.com, createandp@gmail.com