വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷൻ സമാപിച്ചു

2017-11-14 11:46:27

പ്രവാസ ലോകത്ത് പുതിയ മുന്നേറ്റത്തിന്റെ കാഹളം മുഴക്കി ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദ്വിദിന സമ്മേളനം സമാപിച്ചു. സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള നിയമസഭയുടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ഗ്ലോബൽ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബൽ കോഓർഡിനേറ്റർ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നൽകി.

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി പങ്കെടുത്ത സമ്മേളനത്തിൽ വനിതകള്‍ക്കും, യുവജനങ്ങള്‍ക്കും സിമ്പോസിയങ്ങളും സെമിനാറും നടന്നു. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിക്കുന്ന പുരസ്‌കാര ചടങ്ങും സംഘടിപ്പിച്ചിരുന്നു.
Contact us: info@thekeralatoday.com, createandp@gmail.com