ശ്രീനഗറില്‍ ഒരു യാത്ര

2017-11-19 23:12:34

ശ്രീനഗറില്‍ ഒരു യാത്ര

 

ശ്രീനഗറില്‍ ഒരു പെരുനാൾ ദിനത്തിൽ പോയയാത്ര ബദ്‌റുദ്ധീന്‍ അലി ഫര്‍ത്വവി...... വളരെ തന്മയത്തത്തോടെ വിവരിച്ചിരിക്കുന്നതാണിവിടെ നാം വായിക്കാൻ പോകുന്നത്'ഇസ്‌മേം ബഹ്തര്‍ തസ്‌ലീഹാത് ഫറാഹിം കിയാ ഹെ. ഓര്‍ ഏസി ഭീ മൗജൂദ് ഹെ'... ' ദേക്കോ സാബ്, മേം സിര്‍ഫ് ദോ ഹസാര്‍ രൂപയാ സെ ഉദര്‍ ബഹുത് തേസ് സെ പഹൂംജ് ആയേംഗെ'... എസ്.യു.വി. വാഹനങ്ങളുമായി ഞങ്ങളെ ബാനിഹാളിലെത്തിക്കാന്‍ ഡ്രൈവര്‍മാര്‍ മത്സരിക്കുകയായിരുന്നു. അവര്‍ തമ്മിലുള്ള വാക്കേറ്റം നിമിഷങ്ങള്‍ക്കകം ഫെയറില്‍ തന്നെ കാര്യമായ വ്യതിയാനമുണ്ടാക്കി. എങ്കിലും ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ഞങ്ങളെ ടൂറിസ്റ്റുകളാണെന്ന് തിരിച്ചറിയുകയും അവരുടെ കുടുക്കില്‍ നിന്നും രക്ഷപ്പെടുത്തി, തൊട്ടടുത്തുള്ള ബസ് സ്റ്റാന്റിലേക്ക് വഴി നടത്തി. ട്രിപ്പ് നഷ്ടപ്പെട്ട ഡ്രൈവര്‍മാര്‍ ഉദ്യോഗസ്ഥനെ കാശ്മീരി ഭാഷയില്‍ എന്തൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്. പീന്നീടങ്ങോട്ടുള്ള യാത്രയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം വരുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ നിശബ്ദതയില്‍ നിരനിരയായി നിവര്‍ന്ന് നില്‍ക്കുന്ന വന്‍ മലനിരകള്‍.
Contact us: info@thekeralatoday.com, createandp@gmail.com