അമേരിക്കന്‍ ചോപ്പറുകളെ ഓര്‍മപ്പെടുത്തി മെയ്ഡ് ഇന്‍ ഇന്ത്യ അവെഞ്ചുറ ചോപ്പര്‍ പ്രേത്യകതകൾ അറിയേണ്ടേ ..?

2017-11-14 21:54:30\r\n\r\n\r\n\r\n

അമേരിക്കന്‍ ചോപ്പറുകളെ ഓര്‍മപ്പെടുത്തി മെയ്ഡ് ഇന്‍ ഇന്ത്യ അവെഞ്ചുറ ചോപ്പര്‍ പ്രേത്യകതകൾ അറിയേണ്ടേ ..?
എസ്&എസ് സൈക്കിള്‍സില്‍ നിന്നെടുത്ത 2032 വി-ട്വിന്‍ എയര്‍കൂള്‍ഡ് ഓയില്‍ കൂള്‍ഡ് എയര്‍ കുള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് രുദ്രയ്ക്കും പ്രവേഗയ്ക്കും കരുത്തേകുന്നത്.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈക്ക് നിര്‍മാതാക്കളായ അവെഞ്ചുറ ചോപ്പര്‍സ് ആദ്യ പ്രൊഡക്ഷന്‍ ബൈക്കുകള്‍ പുറത്തിറക്കി. അമേരിക്കന്‍ നിരത്തുകള്‍ അടക്കി വാണിരുന്ന ചോപ്പര്‍ രാജാക്കന്‍മാരുടെ തനി പകര്‍പ്പുള്ള രുദ്ര, പ്രവേഗ എന്നീ രണ്ടു ബൈക്കുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇതില്‍ രുദ്രയ്ക്ക് 23.9 ലക്ഷം രൂപയും പ്രവേഗയ്ക്ക് 21.4 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂം വില. പ്രൊഡക്ഷന്‍ മോഡലിന്റെ ബുക്കിങ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ചാണ് ബൈക്ക് നിര്‍മിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറുക.

 

\r\nContact us: info@thekeralatoday.com, createandp@gmail.com