ഞെട്ടിച്ച് ജിയോ; 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 2,599 രൂപ തിരിച്ചു നൽകും

2017-11-10 09:27:01ജിയോ രണ്ടും കൽപ്പിച്ചാണ്. ജിയോയ്ക്ക് മുന്നിൽ ഓടിയെത്തണമെങ്കിൽ എതിരാളികൾ വിയർക്കേണ്ടി വരും. വരിക്കാരെ പിടിച്ചു നിർത്താനായി റിലയൻസ് ജിയോ പ്രഖ്യാപിച്ച ഓഫറാണ് വരിക്കാർക്കൊപ്പം സേവനദാതാക്കളെയും ഞെട്ടിച്ചിരിക്കുന്നത്.  399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്താൽ 2,599 രൂപ തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്.

നവംബർ 10 മുതൽ 25 വരെയുളള റീചാർജുകൾക്കാണ് ഓഫർ. 399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്യുന്നവർക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി ഷോപ്പിങ്ങും നടത്താം. 

ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.  ആമസോൺ, പേടിഎം, ഫോൺപെ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാർജ് എന്നീ വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റൽ വോലെറ്റിലാണ് വരുന്നത്. 

399 രൂപയ്ക്ക് റീചാർജ് ചെയ്താൽ മുഴുവൻ തുകയും തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫർ  ജിയോ അവതരിപ്പിച്ചിരുന്നു. ദീപാവലി ധൻ ധനാ ധൻ ഓഫർ പ്രകാരമായിരുന്നു 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ തിരിച്ചു നൽകിയിരുന്നത്. 
Contact us: info@thekeralatoday.com, createandp@gmail.com