ഐഫോണ്‍ X നേക്കാള്‍ കിടിലൻ സ്മാർട്ട് ഫോണ്‍, വരുന്നത് .

2017-11-13 22:41:59ആധുനിക യുഗത്തിന്റെ സകല സഗതികളും ഉപയോഗിച്ച് ഒരേ സമയം ഡ്രോണും ഫോണും. ഐഫോണ്‍ X നോ മറ്റു ഫോണുകള്‍ക്കോ എടുക്കാനാകാത്ത ഫോട്ടോയും വിഡിയോയും പിടിക്കാനുള്ള കഴിവാണ് പുതിയ സ്മാര്‍ട്ട്‌ഫോണിനു നല്‍കിയിരിക്കുന്നത്.

ഡ്രോണ്‍ യുഗത്തിന്റെ ശൈശവ ദശയിലാണ് ലോകം. ഇത് ഏതറ്റം വരെ പോകുമെന്നറിയാനുമാകില്ല. ഒരു വിഡിയോ കോളിനിടയില്‍ ഐഫോണ്‍ Xനും പിക്‌സല്‍ 2നുമൊക്കെ ചെയ്യാന്‍ കഴിയാത്ത കാര്യം U+നു ചെയ്യാന്‍ കഴിയും. ഉപയോക്താവിനെ ചുറ്റി, ഒഴുകി നടന്ന് വിഡിയോ പിടിക്കാം! വായുവില്‍ നിന്ന് സെല്‍ഫി എടുക്കാം. 360 ഡിഗ്രി ചുറ്റിക്കറങ്ങാന്‍ പാകത്തിനാണ് ഇതിന്റെ നിര്‍മിതി. പുതിയ ഫോണിന് സ്വയം ചാര്‍ജു ചെയ്യാനുള്ള കഴിവുണ്ട്. കൂടാതെ ഇതിന് 5,000 cd തീക്ഷ്ണതയുള്ള പ്രകാശമുതിര്‍ക്കാനും സാധിക്കും. കമ്പനി ഇതിനെ വിളിക്കുന്നത് പ്രൊജക്ട് 505 എന്നാണ്. ഫോണിന്റെ മൂലരൂപം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. എന്നാല്‍ ഫോണ്‍ എന്നാണ് പുറത്തിറക്കുന്നതെന്ന് അറിയിച്ചിട്ടില്ല.
Contact us: info@thekeralatoday.com, createandp@gmail.com