അസറ്റ് ഹോംസിന്‍റെ 10–ാം വാര്‍ഷികാഘോഷങ്ങൾ ശനിയാഴ്ച

2017-11-18 20:00:01രാജ്യത്തെ പ്രമുഖ ഫ്ലാറ്റ് നിര്മതകളായ അസറ്റ് ഹോംസിന്‍റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ കൊച്ചി നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ശനിയാഴ്ച വൈകിട്ട് ആറിന് നടക്കും. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും നിര്‍മ്മാണം പൂര്‍ത്തിയായ അമ്പതാമത് ഭവന പദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കുകയും ചെയ്യും. ആനിവേഴ്സറി ഓഫറായ ജാക്ക്പോട്ട് സീസണ്‍ 2 വിന്‍റെ ആദ്യ ബുക്കിങ് പൃഥ്വിരാജ് സ്വീകരിക്കും. ആശാ ശരത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി ഉദ്ഘാടനം ചെയ്യും. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള ബിഗ് ഇന്ത്യന്‍ ബാന്‍ഡും തൈക്കൂടം ബ്രിഡ്ജും ആഘോഷങ്ങള്‍ക്ക് മാറ്റേകും.
Contact us: info@thekeralatoday.com, createandp@gmail.com