മേ​ജ​ര്‍ ര​വി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണമെന്നു റൂ​റ​ല്‍ എ​സ്.​പി​ക്ക് പരാതി: മേജറിന് പിന്തുണയുമായി സോഷ്യൽ മീഡിയ ക്യാമ്പയിൻ

2017-11-10 09:10:22തൃ​ശൂ​ര്‍: മ​ത​ സ്പ​ര്‍​ധ​യു​ണ്ടാ​ക്കു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തിയെന്ന് ആരോപിച്ച് മേജർ രവിക്കെതിരെ റൂ​റ​ല്‍ എ​സ്.​പിക്ക് പരാതി നൽകി. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ത​വി​ദ്വേ​ഷം, വെ​റു​പ്പ് എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്ന​തി​നും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന്​ ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മ​ത്തി​ലെ 153 എ, 505 (​ര​ണ്ട്) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. രാ​ജീ​വ് ഗാ​ന്ധി സ്​​റ്റ​ഡി സ​ര്‍​ക്കി​ളിന്റെ ഇ​ന്‍​ചാ​ര്‍​ജ് ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. അ​നൂ​പ് ആണ് പരാതി നൽകിയത്.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജര്‍രവി അഭിപ്രായപ്രകടനം നടത്തിയത്. പ്രചരിക്കുന്ന ഓഡിയോ ക്ലിപ് മേജറിന്റെ തന്നെ എന്നും പരാതിയിൽ ഉണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ മേജർ രവിക്ക് പൂർണ്ണ പിന്തുണയുമായി ഹൈന്ദവ സംഘടനകളും ബിജെപി അനുഭാവികളും കാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. ജീർണ്ണിച്ചു കിടന്ന അമ്പലം കഷ്ടപ്പെട്ട് പുനരുദ്ധാരണം നടത്തി ഇന്നത്തെ പ്രൗഢ സ്ഥിതിയിലായപ്പോൾ സ്വത്തുക്കളിൽ കണ്ണുവെച്ചാണ് സർക്കാർ ഏറ്റെടുത്തതെന്നാണ് ഭക്തരുടെ ആരോപണം.
Contact us: info@thekeralatoday.com, createandp@gmail.com