ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിന്റെ തീയതി പ്രഖ്യാപിച്ചു

2017-11-09 09:51:51ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിന്റെ തിയതി പ്രഖ്യാപിച്ചു. ഫെസ്റ്റിവെൽ ആരംഭിക്കുന്നത് 2017 ഡിസംബർ 26നാണ്. ഷോപ്പിങ് മാമാങ്കം 2018 ജനുവരി 27 വരെ നീണ്ടു നിൽക്കുന്നതാണ്. ദുബായ് ടൂറിസം ട്വിറ്ററിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്. ഫെസ്റ്റിവെല്ലുമായി ബന്ധപ്പെട്ട് മെഗാ സെയിലുകൾ, ഫാഷൻ ഷോ, വെടിക്കെട്ട് തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവൽ ഡിസംബർ 26ന് 12 മണിക്കൂർ മെഗാ വിൽപ്പനയുമായാണ് ആരംഭിക്കുന്നത്. വിവിധ മാളുകളിലും സ്ഥാപനങ്ങളിലും വസ്ത്രങ്ങൾക്ക് വലിയ വിലക്കിഴിവുണ്ടാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 മണി മുതൽ 12 വരെയാണ് ഈ ഒാഫർ ഉണ്ടാവുക.Contact us: info@thekeralatoday.com, createandp@gmail.com