കോടിക്കണക്കിനു കസ്റ്റമേഴ്സിന്റെ വിശ്വസ്ഥത പിടിച്ചു പാറ്റിയ ഫ്ലിപ്കാർട് ഒരു ഓൺലൈൻ വ്യപാരസ്ഥപനംകെന്നതിലുപരി മികച്ചര് ബ്രാന്ഡിയമാകും കാര്യസ്ത്മാക്കിയോയിട്ടുണ്ട്

2017-11-13 23:18:15കോടിക്കണക്കിനു കസ്റ്റമേഴ്സിന്റെ വിശ്വസ്ഥത പിടിച്ചു പാറ്റിയ ഫ്ലിപ്കാർട് ഒരു ഓൺലൈൻ വ്യപാരസ്ഥപനംകെന്നതിലുപരി മികച്ചര് ബ്രാന്ഡിയമാകും കാര്യസ്ത്മാക്കിയോയിട്ടുണ്ട്

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട്‌ തങ്ങളുടെ ബില്ല്യണ്‍ ബ്രാന്‍ഡിലുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ബില്ല്യണ്‍ ക്യാപ്ച്ചര്‍ പ്ലസ് വെള്ളിയാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍കണ്ട് രൂപം കൊടുത്ത സ്വകാര്യ ലേബലാണ് ബില്യണ്‍ എന്നാണ് കമ്പനി പറയുന്നത്. ഇത് ഇന്ത്യന്‍ നിര്‍മ്മിതവുമാണ്.പിന്‍ഭാഗത്തെ ഇരട്ട ക്യാമറകള്‍, ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണ, പരിധിയില്ലാത്ത ക്ലൌഡ് സ്റ്റോറേജ് മുതലായവയാണ് ബില്യണ്‍ ക്യാപ്ച്ചര്‍ പ്ലസിന്റെ മുഖ്യ സവിശേഷതകള്‍.

ഫ്ലിപ്പ്കാര്‍ട്ട് ബില്യണ്‍ ക്യാപ്ച്ചര്‍ പ്ലസിന്റെ ഇന്ത്യയിലെ വില
ഫ്ലിപ്പ്കാര്‍ട്ട് ബില്യണ്‍ ക്യാപ്ച്ചര്‍ പ്ലസിന്റെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില. മറ്റൊരു വേരിയന്റായ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയുമാണ് വില. മിസ്റ്റിക് ബ്ലാക്ക്, ഡെസേര്‍ട്ട് ഗോള്‍ഡ്‌ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് പലിശ രഹിത ഇ.എം.ഐ സൗകര്യവും തെരഞ്ഞെടുത്ത ക്രെഡിറ്റ്‌/ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഡിസ്കൌണ്ടുകളും ഫ്ലിപ്പ്കാര്‍ട്ട്‌ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 15 മുതല്‍ ഫോണ്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തും.
Contact us: info@thekeralatoday.com, createandp@gmail.com