25 ലക്ഷത്തിന്റെ നികുതി എത്രെയെന്നറിയണ്ടേ ...?

2017-11-18 21:48:26 

25 ലക്ഷത്തിന്റെ നികുതി എത്രെയെന്നറിയണ്ടേ ജി എസ ടി വന്നതോടുകൂടി വീടുനിർമാണത്തിന്റെ കാര്യത്തിൽ ഏറെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്നിലവിൽ 2500 ചതുരശ്രയടി വിസ്തീർണമുള്ള വീടു നിർമിക്കാൻ 25 ലക്ഷം രൂപയെങ്കിലും ചെലവിടുന്നുണ്ട്. എന്നാൽ, 25 ലക്ഷം രൂപയ്ക്കു വീടു നിർമിക്കുമ്പോൾ നാലരലക്ഷം ജിഎസ്ടി ഇനത്തിൽ നൽകേണ്ടി വന്നാൽ എന്താകും സ്ഥിതി? പഴയ കരാർ പ്രകാരം പണി നടത്താൻ സാധിക്കില്ല. നോട്ടു നിരോധനത്തിനു ശേഷം ഫണ്ട് ലഭ്യത കുറഞ്ഞതോടെ മേഖലയിലുണ്ടായ മാന്ദ്യം കരാറുകാരെ വെട്ടിലാക്കി. ജിഎസ്ടി നടപ്പായതോടെ കരാർ പ്രകാരം പണി നടത്താനാകാതെയോ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാതെ വരികയോ ചെയ്തതോടെ പലരും കരാറുകാർക്കെതിരെ കേസ് കൊടുക്കാൻ തുടങ്ങി. ഒട്ടേറെ കരാറുകാർ ദിനംപ്രതി വക്കീൽ നോട്ടിസുകൾ ഏറ്റുവാങ്ങുന്നുണ്ട്.
Contact us: info@thekeralatoday.com, createandp@gmail.com