ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസണിന് സെഞ്ചുറി.രാശി കുറിച്ച് സഞ്ജു

2017-11-13 23:29:22 

ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസണിന് സെഞ്ചുറി.രാശി കുറിച്ച് സഞ്ജു തന്നെ നല്ല തുടക്കമേകി
ഇന്ത്യയിൽ ഇടംപിടിക്കാൻ മാത്രം ‘സീനിയറായി’ താനെന്ന് പിറന്നാൾപ്പിറ്റേന്നത്തെ സെഞ്ചുറിയോടെ സഞ്ജു തെളിയിച്ചു. ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മൽസരത്തിൽ 128 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ സജീവമാക്കി. ബോർഡ് പ്രസിഡന്റ്സ് ഇലവന്റെ ക്യാപ്റ്റൻ വേഷമെന്ന ബഹുമതിക്കൊപ്പം ബോർഡ് ടീമിനായി സെഞ്ചുറി നേടുന്ന ആദ്യ മലയാളി എന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തി. സമനിലയിൽ അവസാനിച്ച സന്നാഹ മൽസരത്തിൽ ബോർഡ് ഇലവൻ ഇന്നലെ അഞ്ചു വിക്കറ്റു നഷ്ടത്തിൽ 287 റൺസ് നേടി. ആദ്യം ബാറ്റു ചെയ്ത ലങ്ക 411 റൺസിന് ഡിക്ലയർ ചെയ്തിരുന്നു.

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി മാനസികാധിപത്യം തേടിയിറങ്ങിയ ലങ്കൻ ബോളർമാർ ഇന്നലെ സഞ്ജുവിനെതിരെ പന്തെറിഞ്ഞു മടുത്തു. 143 പന്തിൽ 19 ഫോറും ഒരു സിക്സറും അടക്കമായിരുന്നു ഇന്നിങ്സ്. ലങ്കൻ പേസർ ഗമാജെയുടെ തുടർച്ചയായ ഓവറുകളിൽ വിക്കറ്റു നഷ്ടപ്പെട്ട ബോർഡ് ഇലവൻ രണ്ടു വിക്കറ്റിന് 31 എന്ന നിലയിൽ പതറുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്.
Contact us: info@thekeralatoday.com, createandp@gmail.com