ചെന്നൈയിലെത്തിയ ദിലീപും കുടുംബവും ജയറാമിനെ സന്ദര്‍ശിച്ചു മുന്നറീപ്പ്ലിതെ ഒരു സന്തർശനം ...ജയാറാം

2017-11-18 13:20:13ജയറാം ദീലീപും തമ്മിൽ നല്ല സുഹൃത് ബന്ധമാണുള്ളത് . കമ്മാരസംഭവത്തിന്റെ ചിത്രീകരണം അവസാനഘട്ട മാണ് ഇപ്പോള്‍ നടക്കുന്നത്. ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയപ്പോഴാണ് ദിലീപ് കുടുംബസമേതം ജയറാമിനെ സന്ദര്‍ശിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മിമിക്രിയില്‍ നിന്നും സിനിമയിലെത്തി താരമായി മാറിയ അഭിനേതാവാണ് ജയറാം. സമാന മേഖലയില്‍ നിന്ന് തന്നെയാണ് ദിലീപും സിനിമയിലേക്കെത്തിയത്. ദിലീപും ജയറാമും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. മൂന്നര പതിറ്റാണ്ടിലെ സൗഹൃദത്തിനിടയില്‍ ദിലീപിന്റെ ഓരോ വളര്‍ച്ചയും നോക്കിക്കണ്ട വ്യക്തിയാണ് താനെന്ന് ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്നതിനിടയില്‍ ജയറാം ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഓണത്തിനും താരത്തിന് ജാമ്യം ലഭിക്കാത്തതിനാല്‍ ഓണക്കോടിയുമായാണ് ജയറാം ജയിലിലേക്ക് എത്തിയത്.
Contact us: info@thekeralatoday.com, createandp@gmail.com