കശ്മീർ ഏറ്റുമുട്ടൽ‌; കൊല്ലപ്പെട്ടവരിൽ മുംബൈ ഭീകരാക്രമണത്തിലുള്ളവരും ഉണ്ടെന്ന് പുതിയ വിവരങ്ങൾ

2017-11-18 20:20:19കശ്മീർ ഏറ്റുമുട്ടൽ‌; കൊല്ലപ്പെട്ടവരിൽ മുംബൈ ഭീകരാക്രമണത്തിലുള്ളവരും ഉണ്ടെന്ന് പുതിയ വിവരങ്ങൾ .കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ‌ ജമാ അത്തുദ്ദഅവയുടെ നിലവിലെ തലവൻ ഹാഫിസ് റഹ്മാൻ മക്കിയുടെ മകൻ ഒവൈദ് ആണെന്നാണു വിവരം. കശ്മീരിൽ ആക്രമണം ശക്തമാക്കാൻ മക്കി ആഹ്വാനം ചെയ്യുന്ന വിഡിയോ സെപ്റ്റംബറിൽ പുറത്തു വന്നിരുന്നു. 2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ, ലഷ്കർ കമാൻഡർ സക്കിയുർ റഹ്മാൻ ലഖ്‌വിയുടെ ബന്ധു കൂടിയാണ് ഒവൈദ്.

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഒളിച്ചിരുന്ന ഭീകരന്മാരെയെല്ലാം കൊലപ്പെടുത്തിയതായും സൈനിക വക്താവ് വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു ഹാജിൻ മേഖലയിൽ ഭീകരർ ഉണ്ടെന്ന ഇന്റലിജന്റ്സ് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസും സൈന്യവും തിരച്ചിൽ ശക്തമാക്കി.
Contact us: info@thekeralatoday.com, createandp@gmail.com