കാഴ്ചപ്പാട് സുസ്ഥിര വിനോദസഞ്ചാര വികസനം -പിണറായി

2017-11-18 20:12:14കേരളത്തിന്റെ സുസ്ഥിരമായ വിനോദ സഞ്ചാര വികസനമാണ് പുതിയ നയമെന്നു പിണറായി വിജയൻ അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് കേരളസർക്കാരും വിനോദസഞ്ചാര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ വേണം ഈ മേഖലയിലെ വികസനം നടപ്പിലാക്കേണ്ടത് എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം. ലോകവ്യാപകമായി സ്വീകരിക്കപ്പെട്ട 'ഉത്തരവാദിത്ത വിനോദസഞ്ചാരം' (Responsible Tourism) എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് സര്‍ക്കാരിന്റെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. ഈ ആശയം പ്രാവര്‍ത്തികമാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം.

പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ വിനോദസഞ്ചാരികള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭിക്കുവാനുള്ള സമഗ്ര സമീപനമാണ് ഉത്തരവാദിത്ത വിനോദസഞ്ചാരം മുന്നോട്ട് വയ്ക്കുന്നത്.
Contact us: info@thekeralatoday.com, createandp@gmail.com