ബി.ജെ.പി നടപടി പ്രാകൃതം എന്ന് പ്രമുഖ നേതാവ്

2017-11-18 18:21:22
മനുഷ്യന് ഒരു വിലപോലും കല്പിക്കാതെയാണ് ബിജെപി നടത്തുന്ന ഈ പ്രവർത്തികളെന്നു കോടിയേരി ബാലകൃഷ്ണൻ അഭിപ്രയപെട്ടു
കോര്‍പ്പറേഷന്‍ മേയര്‍ക്ക്‌ കക്ഷിപരിഗണകള്‍ക്ക്‌ അതീതമായ ആദരവാണ്‌ സമൂഹം നല്‍കുന്നത്‌. അതെല്ലാം ലംഘിച്ച്‌ മേയറെ കാലിന്‌ പിടിച്ച്‌ നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്‌ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്‌. ഇത്‌ ജനാധിപത്യത്തേയും പൗരബോധത്തേയും കാറ്റില്‍ പറത്തുന്നതാണ്‌. ഒരുവശത്ത്‌ കമ്മ്യൂണിസ്റ്റ്‌ ആക്രമണമെന്ന്‌ വ്യാജമുറവിളി കൂട്ടി ദേശവ്യാപകമായി പ്രചരണ കോലാഹലം നടത്തുന്നതിനിടയിലാണ്‌ മറുവശത്ത്‌ സി.പി.ഐ (എം) ന്റേയും എല്‍.ഡി.എഫിന്റേയും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസ്സും നടത്തുന്നത്‌. ഇത്തരം ഇരട്ടത്താപ്പിന്റേയും അക്രമരാഷ്ട്രീയത്തിന്റേയും നേര്‍മുഖമാണ്‌ തിരുവനന്തപുരം നഗരസഭയില്‍ മറനീക്കിയത്‌
Contact us: info@thekeralatoday.com, createandp@gmail.com