തീവ്രം 5 വര്‍ഷം പിന്നിടുന്നു... രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ പ്രേഷകർക് ഒരു സന്തോഷ വാർത്ത ....!

2017-11-18 16:02:12രൂപേഷ് പീതാംബരന്‍ മലയാളസിനിമയുടെ ഭാവി ഓൾറൗണ്ടർക്കുമെന്ന പ്രേതീക്ഷയിലാണ് മലയാള സിനിമാപ്രേഷേകർ ...എഴുത്തും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന രൂപേഷ് പീതാംബരന്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രം സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയിലെ തന്നെ പരീക്ഷമ ചിത്രങ്ങളിലൊന്നായിരുന്നു. റിവേഴ്‌സ് ഓര്‍ഡറില്‍ തയ്യാറാക്കിയ തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇന്നുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള മേക്കിങ്ങുമായി തിയേറ്ററുകളിലേക്കെത്തിയ ചിത്രം ബോക്‌സോഫീസിലും വിജയമായിരുന്നു.

ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത് എഴുത്തിലും അഭിനയത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന ശ്രീനിവാസന്‍ രൂപേഷിന്റെ തിരക്കഥ വായിച്ച് നോക്കിയതിന് ശേഷം ഒരിടത്ത് പോലും മാറ്റം വരുത്താതെ മുന്നോട്ട് പോവാനായിരുന്നു നിര്‍ദേശിച്ചത്. ഇങ്ങനെയുള്ള എഴുത്തുകാർ മലയാള സിനിമക്ക് എക്കാലത്തെയും മികച്ച സിനിമകൾ സാംമ്‌നിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

രണ്ടാം ഭാഗവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് പുതിയ താരങ്ങളുമായാണെന്ന സൂചനയാണ് അദ്ദേഹം ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. നായകനായി ദുല്‍ഖര്‍ സല്‍മാനെത്തുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

 
Contact us: info@thekeralatoday.com, createandp@gmail.com