തെക്കോട്ട് വീട് വച്ചാൽ എന്താകും .....?

2017-11-18 21:32:52

വാസ്തുശാസ്ത്രത്തിലെതു പ്രകാരം എല്ലാത്തിനും ഒരു കണക്കാണെന്നു എല്ലാവർക്കുമറിയാം പറമ്പിന്റെ കന്നിമൂല എപ്പോഴും ഉയർന്നുനിൽക്കണം. അവിടെ ഗെയ്റ്റ്, കിണര്‍, കുളം ഒന്നും തന്നെ പാടില്ല. അവിടെ സെപ്റ്റിക് ടാങ്ക് ഉണ്ടെങ്കിൽ നന്നായി മണ്ണിട്ട് ഉയർത്തിയാൽ മതി. ഉത്തരായനകാലത്ത് വടക്കുകിഴക്കുനിന്നു വരുന്ന പ്രഭാതരശ്മികൾ തെക്കു പടിഞ്ഞാറെ മൂലയിൽനിന്ന് പുറത്തുപോകാതിരിക്കാനാണ് പറമ്പ് പൊക്കിയിടുന്നതും ഗെയ്റ്റ് ഒഴിവാക്കുന്നതും.വാസ്തുശാസ്ത്രത്തിലേതെന്നു പലരും കരുതുന്ന മറ്റൊരു അന്ധവിശ്വാസമാണ് വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഒറ്റയായിരിക്കണമെന്നത്. ഒാരോ പടി കയറുമ്പോഴും ലാഭം, നഷ്ടം എന്നു പറഞ്ഞു കയറിയാൽ ലാഭത്തിൽ അവസാനിക്കണമെന്നാണു വിശ്വാസം. പടികളുടെ എണ്ണം ഒറ്റയായാലും ഇരട്ടയായാലും ഒരു കുഴപ്പവുമില്ല. പണ്ടുമുതൽ വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഒറ്റസംഖ്യയാണ് പതിവ്.
Contact us: info@thekeralatoday.com, createandp@gmail.com