ഓസ്ട്രേലിയയിൽ ഉന്നത പഠനം: ശ്ര........?

2017-11-18 23:03:51ഓസ്ട്രേലിയയിലെ ഉന്നത പഠനത്തിന് പോകുന്നവർ കുറെകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . അതിൽ ഏറ്റവും ഊന്നൽ കൊടുക്കേണ്ടത് അക്കാദമിക് വർഷത്തിന്റെ തുടക്കം ഫെബ്രുവരിയിലാണ്. അക്കാദമിക് വർഷം നവംബർ വരെ നീളുന്നു. മിക്കവാറും എല്ലായിടത്തും 16 ആഴ്ച വീതം നീളുന്ന സെമസ്റ്ററുകളാണ് ഉള്ളത്. ചില സ്ഥാപനങ്ങളിൽ ട്രൈമസ്റ്റർ രീതിയുമുണ്ട്.

അതേസമയം സ്കൂൾ വർഷം ഫെബ്രുവരി മുതൽ ഡിസംബർ വരെയാണ്. ടാസ്മാനിയ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും മൂന്നു ടേം ആണെങ്കിൽ ടാസ്മാനിയയിൽ നാലു ടേം ആണ് സ്കൂൾ വർഷം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനുവരി അവസാനം മുതൽ ഡിസംബർ മധ്യം വരെയാണ് അക്കാദമിക് വർഷം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണവും സാമ്പത്തിക കാര്യങ്ങളും ഓസ്ട്രേലിയൻ സർക്കാരും സംസ്ഥാന–ടെറിറ്ററി സർക്കാരുകളും ചേർന്നാണ് നിർവഹിക്കുന്നത്.
Contact us: info@thekeralatoday.com, createandp@gmail.com