നവാസ് ഷെരീഫ് നാടുവിടാൻ താകീതുമായീ പാക്കിസ്ഥാൻ

2017-11-18 19:11:52നവാസ് ഷെരീഫ് നാടുവിടാൻ താകീതുമായീ പാക്കിസ്ഥാൻ

നവാസ് ഷെരീഫിന്റെ നാടുവിടാനുള്ള പുതിയ നടപടികൾക്ക് ശക്തമായ തെക്കേത്തുമായീ പാകിസ്ഥാൻ
രാജ്യം വിടാതിരിക്കാൻ കർശന നടപടികളുമായി പാക്ക് അഴിമതി വിരുദ്ധ വിഭാഗം. രാജ്യത്തിനു പുറത്തേക്കു യാത്രാനിരോധനം ഉള്ളവരുടെ പട്ടികയിൽ ഷെരീഫിന്റെയും കുടുംബാംഗങ്ങളായ നാലുപേരുടെയും പേരുകൾ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിൽ ഷെരീഫിന്റെ വിവരങ്ങളും പുറത്തുവന്നതാണു നടപടിക്കു കാരണം. മാത്രമല്ല, ലണ്ടനിൽ അനധികൃതമായി സ്വത്തുണ്ടെന്ന കുറ്റവും ഷെരീഫിനും കുടുംബാംഗങ്ങൾക്കും എതിരെയുണ്ട്.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ സുപ്രീംകോടതി അയോഗ്യത കൽപിച്ചതിനെ തുടർന്ന് ജൂലൈയിലാണു ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്.
Contact us: info@thekeralatoday.com, createandp@gmail.com