ഡ്യൂപ്പിനെ ഉപയോഗിക്കാതെ പ്രണവും അച്ഛനും മകനും ഒരുപോലെ

2017-11-18 13:04:33
മോഹൻലാൽ ആരാധകർക് സന്തോഷവാർത്തയും കൂടെ ജിത്തു ജോസഫിന്റെ പുതിയ ചിത്രമായ ആദിയെക്കുറിച്ചു മികച്ച അഭിപ്രായങ്ങളാണ് അണിയറയിൽ നിന്ന് വരുന്നത്

വലിയ പ്രതീക്ഷകളോടെ പ്രണവ് മോഹന്‍ലാലിന്റെ ആദിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ജനുവരിലാണ് റിലീസിനെത്താന്‍ പോവുന്നത്. അതിനിടെ സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മുകളിലായിരിക്കും പ്രണവിന്റെ സിനിമയെന്ന് പലപ്പോഴും തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.
ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ അതിനൊപ്പം സംഗീതത്തിനും പ്രധാന്യം കൊടുക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലഭിനയിക്കുന്നതിനായി ഡ്യൂപ്പിനെ പോലും പ്രണവ് ആശ്രയിച്ചില്ലായിരുന്നു. ഇപ്പോള്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്.
Contact us: info@thekeralatoday.com, createandp@gmail.com