പുണ്യാളനിലെ താരങ്ങളും കൂടെ തന്നെയുണ്ട്...!

2017-11-18 16:22:21 

ജോയ് താക്കോല്‍ക്കാരന്‍ എപ്പോളും വേറിട്ട സുംഭവവികാസങ്ങളുമായിട്ടാണ് പ്രേഷകരുടെ മുമ്പിൽ എത്തുന്നത്

മിനറല്‍ വാട്ടര്‍ സംരംഭം മിനറല്‍ വാട്ടര്‍ ബിസിനസ്സുമായാണ് ഇത്തവണ ജോയ് താക്കോല്‍ക്കാരന്‍ പ്രേക്ഷക സമക്ഷമെത്തുന്നത്. എന്നാല്‍ പുതിയ സംരംഭം തുടങ്ങുന്നതിനിടയില്‍ നിരവധി പ്രതിബന്ധങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരുന്നു. ഇതിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തിസിന്റെ രണ്ടാം ഭാഗമായാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കിയ ജോയ് താക്കോല്‍ക്കാരന്‍ ഇത്തവണ മിനറല്‍ വാട്ടര്‍ സംരംഭവുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ഈ സംരംഭം തുടങ്ങുന്നതിനിടയില്‍ ജോയിക്ക് മുന്നിലെത്തുന്ന പ്രതിബന്ധങ്ഹളും അവയെ വിജയകരമായി തരണം ചെയ്ത് മുന്നേറുന്നതുമാണ് സിനിമയുടെ പ്രധാന വിഷയം. സിനിമ തിയേറ്ററുകളിലേക്കെത്തിയതിനിടയില്‍ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടൂ.

Read more at: https://malayalam.filmibeat.com/preview/punyalan-private-limited-movie-highlights-and-plot/articlecontent-pf87535-039082.html?utm_source=spikeD&utm_medium=LT&utm_campaign=adgebra

 
Contact us: info@thekeralatoday.com, createandp@gmail.com