സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല കറ തീര്‍ന്ന വിഷം; വിമര്‍ശനവുമായി രശ്മിനായര്‍

2017-11-09 09:47:32സോഷ്യല്‍ മീഡിയയിലെ താരം സന്തോഷ്‌ പണ്ഡിറ്റ്‌ ഇപ്പോള്‍ മലയാള സിനിമയിലെ പ്രമുഖ താരമായി മാറുകയാണ്. സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറിനെതിരെ വിമര്‍ശനവുമായി ചുംബന സമര നായികയും മോഡലുമായ രശ്മി നായര്‍ രംഗത്ത്.

ഒരു ചാനലിനു നല്കിയ പണ്ഡിറ്റിന്റെ അഭിമുഖമാണ് വിമര്‍ശനത്തിനു കാരണം. രാഷ്ട്രീയ അഭിമുഖമെന്ന പേരില്‍ നടന്ന ആ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ ഒഴിഞ്ഞു മാറുന്ന പണ്ഡിറ്റിനെ രശ്മി വിമര്‍ശിക്കുന്നു.

 

രശ്മിയുടെ പോസ്റ്റ്‌

എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ന്‍റെ രാഷ്ട്രീയ അഭിമുഖം . ഓരോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ശ്രമിക്കുന്നു Aby Tharakan പിടിച്ചു കുരുക്കുന്നു. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്‌.
പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം ?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
അപ്പൊ AR റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാള്‍ മുസ്ലീം പുരോഹിതന്‍ ഫത്വഇറക്കിയിട്ട്‌ മിണ്ടിയില്ല ഇപ്പൊ കര്‍ണാടകയില്‍ ഒരു ജേര്‍ണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.
എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.
ബീഫിന്‍റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോള്‍ ആണ് കൊന്നത് എന്നാണു ഞാന്‍ കേട്ടത്.
Contact us: info@thekeralatoday.com, createandp@gmail.com