കേരളത്തിലും ഹൈടെക് മോഷണം, സിം കാർഡ് ക്ലോൺ ചെയ്ത് തട്ടിയത് ലക്ഷങൾ രൂപ.സിം കാർഡ് ക്ലോണിഗുകൾ പെരുകുന്നു.

2017-11-13 23:02:29തിരുവല്ലം സ്വദേശി വിനോദ് പി.നായരുടെ എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിന്നാണ് ഏഴു തവണകളായി ആകെ 1,03,000 രൂപ പേടിഎം, എയർടെൽ മണി, ഓക്സിജൻ എന്നീ വോലറ്റുകളിലേക്കു തട്ടിപ്പുകാർ കൈമാറിയത്. പിന്നീട് ഇവ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയിരിക്കാമെന്നാണു സൂചന.
ഏഴു വട്ടവും വിനോദിന്റെ ഫോണിലേക്ക് ഒടിപി സന്ദേശമെത്തിയിരുന്നു. ഇതു കണ്ട് അമ്പരന്നിരിക്കുമ്പോഴാണ് ക്രെഡിറ്റ് കാർഡിൽ നിന്നു പണം കൈമാറിയെന്ന അടുത്ത സന്ദേശങ്ങളെത്തുന്നത്. സന്ദേശത്തിലെ പാസ്‌വേഡ് ചോദിച്ച് ഫോണിൽ ആരും വിളിച്ചിട്ടില്ലെന്നു വിനോദ് പറഞ്ഞു. സിം കാർഡിന്റെ പകർപ്പുണ്ടാക്കി പാസ്‌വേഡ് ചോർത്തിയ കേസുകൾ സംസ്ഥാനത്തുണ്ടായിട്ടില്ല.
എടിഎം കാർഡ് വിവരങ്ങൾ ചോർത്തി തട്ടിപ്പ് : ജാഗ്രത വേണമെന്ന് ഡിജിപി
എടിഎം കാർഡ് വിവരങ്ങളും ബാങ്ക്് അക്കൗണ്ട് വിവരങ്ങളും ചോർത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന പൊലീസ്് മേധാവി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്തു വിവിധ ഭാഗങ്ങളിൽ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു മുന്നറിയിപ്പ്്. മുൻപും മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ഇപ്പോഴും പലരും ഈ തട്ടിപ്പിനിരയാകുന്നതായി കാണുന്നു. ആധാർ കാർഡ്് ലിങ്ക്് ചെയ്യാനും മറ്റു പല ബാങ്കിങ് സേവനങ്ങൾക്കുമെന്ന പേരിൽ എടിഎം കാർഡ് വിവരങ്ങൾ, ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) എന്നിവ ചോർത്തി പണം തട്ടുന്നതാണ്് ഇവരുടെ രീതി.
ഓൺലൈനായി പണം കൈമാറുമ്പോൾ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന്് ഉറപ്പാക്കാനായി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യ നമ്പർ ഉപഭോക്താവിന്റെ റജിസ്റ്റർ ചെയ്്ത മൊബൈൽ ഫോണിലേക്ക്് അയക്കാറുണ്ട്. ബാങ്കിൽ നിന്നാണെന്നും മറ്റും സൂചിപ്പിച്ച്് അക്കൗണ്ട് വിവരങ്ങൾ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാർ ഉപഭോക്താവിനെ വിളിച്ച്് ഈ ഒടിപി നമ്പർ കൂടി മനസ്സിലാക്കുന്നതോടെ അക്കൗണ്ടിൽനിന്നു പണം ചോർത്തപ്പെടുന്നു. ഏതു സാഹചര്യത്തിലും ഇത്തരം നമ്പരുകളും പാസ്്‌വേഡുകളും ബാങ്കിൽ നിന്നാണെന്നു പറഞ്ഞാൽ പോലും പങ്കുവയ്്ക്കരുതെന്നു ഡിജിപി പറഞ്ഞു.
Contact us: info@thekeralatoday.com, createandp@gmail.com