മറ്റു ബൈക്കുകൾ അപേക്ഷിച്ചു ക്രൂസറിന്റെ ലുക്ക് ആൻഡ് ഫീൽ ഒന്ന് വേറെ തന്നെയാന്നെന്നാണ് ബൈക്ക് പ്രേമികൾ വിലയിരുത്തുന്നത്

2017-11-14 22:23:09




മറ്റു ബൈക്കുകൾ അപേക്ഷിച്ചു ക്രൂസറിന്റെ ലുക്ക് ആൻഡ് ഫീൽ ഒന്ന് വേറെ തന്നെയാന്നെന്നാണ് ബൈക്ക് പ്രേമികൾ വിലയിരുത്തുന്നത്

പുതിയ ലുക്കില്‍ സുസുക്കിയുടെ ഇന്‍ട്രൂഡര്‍ ക്രൂസര്‍ ഇന്ത്യയില്‍ വൈകാതെ ഇറക്കുമതി ചെയ്‌തേക്കും
സുസുക്കി നിരയിലെ ജനപ്രിയന്‍ ജിക്‌സര്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ ക്രൂസറിന്റെ നിര്‍മാണം. ഇന്ത്യന്‍ നിരത്തുകള്‍ക്ക് കണ്ടുപരിചിതമല്ലാത്ത അഗ്രസീവ് രൂപമാണ് ഇന്‍ട്രൂഡറിന്റെ പ്രത്യേകത.
155 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 8000 ആര്‍പിഎമ്മില്‍ 14.8 പിഎസ് പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 17 ഇഞ്ചാണ് ത്രീ സ്പ്ലിറ്റ് സ്‌പോക്ക് അലോയി വീല്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്.




Contact us: info@thekeralatoday.com, createandp@gmail.com