ഹൈമാസ്റ്റ് ലൈറ്റ് പ്രശ്നത്തിൽ വീണ്ടും സഘർഷം ഉണ്ടാകുന്നു മേയർ വി.കെ. പ്രശാന്തിന് പരുക്ക്

2017-11-18 17:09:21
ഹൈമാസ്റ്റ് ലൈറ്റ് പ്രശ്നത്തിൽ വീണ്ടും സഘർഷം ഉണ്ടാകുന്നു .കുറെയേറെ തവണ ഇങ്ങനെയൊരു പ്രശ്നത്തിന്റെ പേരിൽ സഘർഷം ഉണ്ടായിട്ടുണ്ട് ..... എന്നാൽ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയുടെ അതിക്രമം. കൗൺസിൽ യോഗം കഴിഞ്ഞു പോയ മേയർ വി.കെ. പ്രശാന്തിനെ പ്രതിപക്ഷ പാർട്ടി നേതാവ് ഗിരികുമാറിന്റെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു. കയ്യേറ്റത്തിൽ പരുക്കേറ്റു നിലത്തുവീണ മേയറെ മറ്റ് എൽഡിഎഫ് കൗൺസിലർമാർ ചേർന്നാണു രക്ഷിച്ചത്. ആക്രമണത്തിൽ കാലിനും നെഞ്ചിനും പരുക്കേറ്റ മേയറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഡിഎഫ് കൗൺസിലർമാരായ റസിയാ ബീഗം, സിന്ധു, മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ, പിഎ ജിൻരാജ്, എന്നിവർക്കും പരുക്കേറ്റു. മേയർക്കെതിരെയുള്ള ബിജെപി മർദ്ദനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാരും കോർപ്പറേഷൻ ജീവനക്കാരും കുത്തിയിരിപ്പു സമരം നടത്തി.
Contact us: info@thekeralatoday.com, createandp@gmail.com